Connect with us

Saudi Arabia

"സമ്മറൈസ്- 2കെ22" വേനൽ കാല പഠന ക്യാമ്പ് നടത്തി

ഒന്ന് മുതൽ പ്ല് ടു വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾപെടുത്തിയായിരുന്നു ക്യാമ്പ്.

Published

|

Last Updated

ദമ്മാം |ഐ സി എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി സമ്മറൈസ് -2കെ22 വേനൽ കാല പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഒന്ന് മുതൽ പ്ല് ടു വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾപെടുത്തിയായിരുന്നു ക്യാമ്പ്.

സെൻട്രൽ പ്രസിഡന്റ് സംശുദ്ദീൻ സഅദിയുടെ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു.

ടുഗെതർ ഫോർ എവർ, എക്സ്ചേഞ്ച് ഫീലിങ്ങ്സ്, ഐസ് ബ്രേക്കിംഗ്, ഫ്രീഡം ഈസ് ലൈഫ്, ഫൺ ആൻഡ് ഗൈൻ, വൈൻഡ് അപ്പ് വിത്ത് വിൻ എന്നീ പാഠ്യ പാഠ്യേതര സെഷനുകൾക്ക് മുഹമ്മദ് അമാനി, ഹസീബ് മിസ്ബാഹി (ക്രിയേറ്റിവ്‌ സ്കൂൾ) മുസ്ഥഫ മുക്കൂട്‌, അഹമ്മദ് നിസാമി, ഷംനാദ് (ക്രിയേറ്റിവ്‌ സ്കൂൾ) ഹംസ സഅദി, സലീം ഓലപീടിക, ഹംസ ഏളാട്, മുനീർ തോട്ടട എന്നിവർ നേതൃത്വം നൽകി.

സമാപന സംഗമത്തിൽ അബ്ദുൽ ബാരി നദ് വി, അശ്റഫ് കരുവം പൊയിൽ, സൈനുദ്ധീൻ അഹ്സനി, സലിം സഅദി, റമളാൻ മുസ്ല്യാർ എന്നിവർ സംസാരിച്ചു.

ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി നടന്ന ഉമ്മാക്കൊരു കത്ത്, ഇന്ത്യയുടെ ഭൂപടം വരക്കൽ, ദേശീയ ഗാനാലാപനം, ദേശീയപതാകക്ക് ചായം കൊടുക്കൽ, ഷൂട്ടൗട്ട്, റണ്ണിങ്, സിമ്മിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം ഹർഷദ്, സിദ്ദീഖ്സഖാഫി ഉറുമി, അബ്ദുറഹ്മാൻ പുത്തനത്താണി, സെക്കീർ സഖാഫി, അബ്ദുറഹിമാൻ അഹ്സനി എന്നിവർ നിർവഹിച്ചു.

സെൻടൽ സിക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.

Latest