Connect with us

k rail protest

'സെക്രട്ടറിയേറ്റ് നടയിൽ സർവേ കല്ലിടാൻ നോക്കിയപ്പോഴേക്കും സർക്കാറിന് പൊള്ളി'

സാധാരണക്കാരൻ ചോര വിയർപ്പാക്കി വെച്ച വീട്ടിലും പറമ്പിലും കൊണ്ടു പോയി കുറ്റി തറക്കുമ്പോൾ പിന്നെ അവർക്ക് പൊള്ളില്ലേ!

Published

|

Last Updated

സെക്രട്ടറിയേറ്റ് ഗേറ്റിൽ പ്രതീകാത്മക സർവേക്കല്ല് സ്ഥാപിക്കാൻ നോക്കിയപ്പോഴേക്കും സർക്കാറിനും പോലീസിനും പൊള്ളിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം എൽ എ ഫേസ്ബുക്കിൽ കുറിച്ചു. സാധാരണക്കാരൻ ചോര വിയർപ്പാക്കി വെച്ച വീട്ടിലും പറമ്പിലും കൊണ്ടു പോയി കുറ്റി തറക്കുമ്പോൾ പിന്നെ അവർക്ക് പൊള്ളില്ലേ!! അതും ഇത് വരെയും അനുമതി പോലും ലഭിക്കാത്ത ഒരു പദ്ധതിയുടെ പേരിൽ, ഒരു നടപടിക്രമവും പാലിക്കാതെ. അന്തിമ അനുമതി ഇത് വരേയും ലഭിക്കാത്ത പദ്ധതിയുടെ പേരിൽ സാധാരണ ജനങ്ങളുടെ വീട്ടുമുറ്റത്തും അടുക്കളയിലും കുറ്റിയടിക്കുന്നവർക്കെതിരെ സെക്രട്ടേറിയറ്റിന്റെ മെയിൻ ഗെയ്റ്റിൽ യൂത്ത് കോൺഗ്രസ്സ് പ്രതീകാത്മക പ്രതിഷേധ സർവേ കല്ല് സ്ഥാപിച്ചു. തടയാൻ പോലീസിന്റെ സർവ സന്നാഹവുമുണ്ടായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സെക്രട്ടേറിയറ്റിന്റെ ഗെയ്റ്റിൽ ഒരു പ്രതീകാത്മക സർവ്വേ കല്ല് സ്ഥാപിക്കുവാൻ നോക്കിയപ്പോഴേക്കും പോലീസിനും സർക്കാരിനും പൊള്ളി. സാധാരണക്കാരൻ ചോര വിയർപ്പാക്കി വെച്ച വീട്ടിലും പറമ്പിലും കൊണ്ടു പോയി കുറ്റി തറയ്ക്കുമ്പോ പിന്നെ അവർക്ക് പൊള്ളില്ലേ!! അതും ഇത് വരെയും അനുമതി പോലും ലഭിക്കാത്ത ഒരു പദ്ധതിയുടെ പേരിൽ,ഒരു നടപടിക്രമവും പാലിക്കാതെ.

അന്തിമ അനുമതി ഇത് വരേയും ലഭിക്കാത്ത പദ്ധതിയുടെ പേരിൽ സാധാരണ ജനങ്ങളുടെ വീട്ടുമുറ്റത്തും അടുക്കളയിലും കുറ്റിയടിക്കുന്നവർക്കെതിരെ സെക്രട്ടേറിയറ്റിന്റെ മെയിൻ ഗെയ്റ്റിൽ യൂത്ത് കോൺഗ്രസ്സ് പ്രതീകാത്മക പ്രതിഷേധ സർവ്വേ കല്ല് സ്ഥാപിച്ചു. തടയാൻ പൊലീസിന്റെ സർവ്വ സന്നാഹവുമുണ്ടായിരുന്നു. കൊല്ലത്തും കണ്ണൂരും കളക്ട്രേറ്റിൽ ഇന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സർവ്വേകല്ല് സ്ഥാപിച്ചു. വരും ദിവസങ്ങളിൽ സമരം വ്യാപിപ്പിക്കും.