Connect with us

brinda karat

'സംഘപരിവാർ അതിക്രമങ്ങളുടെ ഇരകളെ ഇടതുപക്ഷം സംരക്ഷിക്കുന്ന ശ്രമങ്ങളുടെ അടയാളമാണിത്'

അധികാരമുപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബി ജെ പിയും സംഘപരിവാര്‍ ശക്തികളും രാജ്യത്താകമാനം നടത്തുന്ന കടന്നുകയറ്റങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ജഹാംഗീര്‍പുരിയിലേത്.

Published

|

Last Updated

നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ്റെ നിയമവിരുദ്ധ നടപടിക്കെതിരെ സി പി (ഐ) എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിൻ്റെ നേതൃത്വത്തിൽ പാർട്ടി സഖാക്കൾ ഇന്ന് സ്ഥലത്ത് നേരിട്ട് എത്തി നടത്തിയ ഇടപെടൽ പ്രശംസനീയമാണെന്ന് മുൻമന്ത്രി കെ കെ ശൈലജ ടീച്ചർ. കെട്ടിടങ്ങള്‍ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഇത് വകവെക്കാതെ പൊളിക്കല്‍ നടപടികള്‍ തുടര്‍ന്ന നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്‍ നടപടിയെയാണ് ബൃന്ദാ കാരാട്ടും സഖാക്കളും നേരിട്ടെത്തി തടഞ്ഞത്. അധികാരമുപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബി ജെ പിയും സംഘപരിവാര്‍ ശക്തികളും രാജ്യത്താകമാനം നടത്തുന്ന കടന്നുകയറ്റങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ജഹാംഗീര്‍പുരിയിലേത്. രാജ്യത്താകമാനം സംഘപരിവാര്‍ അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ട ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്തുന്നതിനായി സിപിഐഎമ്മും ഇടതുപക്ഷവും നടത്തുന്ന ശ്രമങ്ങളുടെ ഒരു അടയാളമാണ് ജഹാംഗിര്‍പുരിയിലേതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

അനധികൃതമായി കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടന്നുകൊണ്ടിരുന്ന ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ സിപിഐ എം നടത്തുന്ന ഇടപെടലുകള്‍ മാതൃകാപരമാണ്. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നിയമവിരുദ്ധ നടപടിക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സഖാക്കള്‍ ഇന്ന് സ്ഥലത്ത് നേരിട്ട് എത്തി നടത്തിയ ഇടപെടല്‍ പ്രശംസനീയമാണ്. കെട്ടിടങ്ങള്‍ പൊളിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഇത് വകവയ്ക്കാതെ പൊളിക്കല്‍ നടപടികള്‍ തുടര്‍ന്ന നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്‍ നടപടിയെയാണ് ബൃന്ദാ കാരാട്ടും സഖാക്കളും നേരിട്ടെത്തി തടഞ്ഞത്. അധികാരമുപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബിജെപിയും സംഘപരിവാര്‍ ശക്തികളും രാജ്യത്താകമാനം നടത്തുന്ന കടന്നുകയറ്റങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ജഹാംഗീര്‍പുരിയിലേത്. കൈയ്യേറ്റമാരോപിച്ച് ന്യൂനപക്ഷങ്ങളുടെ വീടുകള്‍ തകര്‍ക്കുകയായിരുന്നു സംഘ പരിവാര്‍ ലക്ഷ്യം. എന്നാല്‍ കൃത്യസമയത്ത് സ്ഥലത്തെത്തിയ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സുപ്രീംകോടതി ഉത്തരവ് കാണിച്ചതോടെ അധികാരികള്‍ മുട്ട് മടക്കി.
രാജ്യത്താകമാനം സംഘപരിവാര്‍ അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ട ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്തുന്നതിനായി സിപിഐഎമ്മും ഇടതുപക്ഷവും നടത്തുന്ന ശ്രമങ്ങളുടെ ഒരു അടയാളമാണ് ജഹാംഗിര്‍പുരിയിലേത്.
നിയമവാഴ്ചയെ പോലും വെല്ലുവിളിക്കുന്ന സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് മുന്നില്‍ നിശ്ചയദാര്‍ഢ്യത്തോടെ പോരാടി അവരെ മുട്ടുകുത്തിച്ച സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍…

Latest