From the print
"ഇടത് കൈകൊണ്ട് ലെഗ് സ്പിൻ എറിയൂ' വിഘ്്നേഷിനെ താരമാക്കിയത് ശരീഫിന്റെ ഉപദേശം
കുഞ്ഞുനാളിലെ വിഘ്്നേഷിന്റെ കഴിവ് തിരിച്ചറിഞ്ഞ ശരീഫ് അവനെ ക്രിക്കറ്റ് ക്യാമ്പിലേക്ക് കൊണ്ടുപോയതാണ് വഴിത്തിരിവായത്.

മലപ്പുറം | ഇടത് കൈകൊണ്ട് ലെഗ് സ്പിൻ എറിഞ്ഞു പഠിക്കൂ..അത് വെറൈറ്റിയാകും. ആസ്്ത്രേലിയയുടെ ബ്രാഡ് ഹോഗിനെപ്പോലെ അപൂർവം പേരെ ഈ രീതിയിൽ പന്ത് എറിയാറുള്ളൂ’. ശരീഫിന്റെ ഈ ഉപദേശമാണ് പെരിന്തൽമണ്ണക്കാരൻ വിഘ്്നേഷ് പുത്തൂരെന്ന നാട്ടുകാരുടെ കണ്ണനെ ഇന്ന് ഐ പി എല്ലിലെ മിന്നും താരമാക്കിയത്. മുഹമ്മദ് ശരീഫ് ചിറക്കൽ എന്ന വിഘ്്നേഷിന്റെ ആ “ഉസ്താദിനെ’ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
അന്ന് പത്ത് വയസ്സാണ് വിഘ്്നേഷിന്റെ പ്രായം.
കുഞ്ഞുനാളിലെ വിഘ്്നേഷിന്റെ കഴിവ് തിരിച്ചറിഞ്ഞ ശരീഫ് അവനെ ക്രിക്കറ്റ് ക്യാമ്പിലേക്ക് കൊണ്ടുപോയതാണ് വഴിത്തിരിവായത്. അണ്ടർ 19 മലപ്പുറം ജില്ലാ ടീമിനായി രണ്ട് വർഷം തുടർച്ചയായി കളിച്ച ശരീഫ് ഓഫ് സ്പിന്നറായിരുന്നു. ഇരുവരും വീടിന് അടുത്തുള്ള റോഡിൽ സ്റ്റിച്ച് പന്തിൽ കളിക്കും. ശരീഫ് ക്യാമ്പിൽ നിന്ന് പഠിച്ചെടുത്ത പല പാഠങ്ങളും അന്നേ വിഘ്നേഷ് ചെയ്തു കാണിക്കുന്നത് അമ്പരപ്പോടെ നോക്കിനിന്നിട്ടുണ്ടെന്ന് ശരീഫ് ചിറക്കൽ ഓർക്കുന്നു. ഇതെല്ലാം കണ്ടാണ് തന്റെ പരിശീലകനായ പെരിന്തൽമണ്ണയിലുള്ള സി ജി വിജയകുമാറിനോട് കാര്യം പറയുന്നത്. അവനെയും കൂട്ടിവരാനായിരുന്നു മറുപടി. വിജയകുമാറിന്റെ കീഴിലുള്ള പരിശീലനം അവനെ മികച്ചൊരു ക്രിക്കറ്ററാക്കി. അവിടെ നിന്നാണ് ഐ പി എല്ലോളം വളരാൻ വിഘ്നേഷിനെ പ്രാപ്തനായത്.