Connect with us

academia commune

ഖുർആൻ അക്കാദമിയ കമ്മ്യൂൺ ആരംഭിച്ചു

കേരള യൂനിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. കെ എസ് അനിൽ കുമാർ അക്കാദമിയ കമ്മ്യൂൺ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം | കേരള യൂനിവേഴ്സിറ്റി ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്മെന്റുമായി ചേർന്ന് അരീക്കോട് മജ്മഅ് ദഅവത്തുൽ ഇസ്ലാമിയ്യയുടെ നേതൃത്വത്തിൽ കാര്യവട്ടം ക്യാമ്പസിൽ ഖുർആൻ അക്കാദമിയ കമ്മ്യൂൺ ആരംഭിച്ചു. ‘ഖുർആൻ ആഘോഷിക്കപ്പെടുന്നു’ എന്ന ശീർഷകത്തിൽ അരീക്കോട് മജ്മഅ് പൂർവ വിദ്യാർത്ഥി സംഘടന സൈക്രിഡ് സംഘടിപ്പിക്കുന്ന അൽ കിതാബ് കാമ്പയിനിലെ പ്രധാന പദ്ധതിയാണ് അക്കാദമീയ കമ്മ്യൂൺ.

കേരള യൂനിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. കെ എസ് അനിൽ കുമാർ അക്കാദമിയ കമ്മ്യൂൺ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്മെന്റ് തലവൻ ഡോ. അശ്റഫ് കടക്കൽ അധ്യക്ഷത വഹിച്ചു. സൈക്രിഡ് ജനറൽ കൺവീനർ ഡോ.ഉമറുൽ ഫാറൂഖ് സിദ്ദീഖി കോട്ടുമല കീ നോട്ട് നൽകി. കേരള യൂനിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് സോഷ്യൽ സ്റ്റഡീസ് ഡീൻ പ്രൊഫസർ സജാദ് ഇബ്രാഹീം, അറബിക് ഡിപ്പാർട്മെന്റ് തലവൻ ഡോ.നൗഷാദ് വി ഉദ്ഘാടന സെഷനിൽ സംബന്ധിച്ചു.

വിവിധ സെഷനുകളിലായി നടന്ന ചർച്ചകളിൽ ഡോ. ഇർഫാനുല്ല ഫാറൂഖി (സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി, ന്യൂഡൽഹി), ഡോ. സയ്യിദ് അബ്ദുർറശീദ് (ആലിയ യൂനിവേഴ്സിറ്റി, കൊൽക്കത്ത), ഡോ. അബ്ദുൽ മതീൻ (ജാദവ്പൂർ യൂനിവേഴ്സിറ്റി, പശ്ചിമ ബംഗാൾ), ഡോ. മുഹമ്മദ് മുബീൻ സലീം (അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി), ഡോ.ഫൈസൽ സിദ്ദീഖി ഉളിയിൽ, ഡോ.ശമീർ നൂറാനി, ഡോ.ഇർഫാൻ സിദ്ദീഖി, ഡോ.സുഹൈൽ ഹിദായ ഹുദവി, ഡോ.അബ്ദുൽ വാഹിദ് സിദ്ദീഖി, ഡോ.ഇബ്രാഹിം സിദ്ദീഖി കുപ്പലത്ത് തുടങ്ങി രാജ്യത്തെ പ്രധാന യൂണിവേഴ്സിറ്റികളിൽ നിന്നുള്ള മുപ്പതോളം പേർ അക്കാദമിയ കമ്മ്യൂണിൽ ഖുർആൻ അധികരിച്ച് വിഷയങ്ങൾ അവതരിപ്പിച്ചു. വിവിധ യൂനിവേഴ്സിറ്റികളിൽ നിന്നുള്ള ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

Latest