Connect with us

Uae

ഖുർആൻ മത്സര വിജയികളെ ആദരിച്ചു

സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ഖുർആൻ മത്സരം എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികളെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനും പാരായണം ചെയ്യാനും മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കുന്നു.

Published

|

Last Updated

ദുബൈ| ദുബൈയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ശൈഖ് റാശിദ് ബിൻ മുഹമ്മദ് അൽ മക്തൂം ഖുർആൻ മത്സരത്തിന്റെ ആദ്യ പതിപ്പിലെ വിജയികളെ ആദരിച്ചു. ഇസ്്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ്അതോറിറ്റിയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.
സായിദ് സർവകലാശാലയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഖുർആൻ മനഃപാഠമാക്കൽ, മനോഹരമായ പാരായണം, തജ്്വീദ് മനഃപാഠമാക്കൽ, ശാസ്ത്രീയ പാഠങ്ങൾ മനഃപാഠമാക്കൽ തുടങ്ങിയ വിവിധ മത്സര വിഭാഗങ്ങളിലായി 120 വിദ്യാർഥികളെ ആദരിച്ചു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഐ എ സി എ ഡി ഡയറക്ടർ ജനറൽ അഹ്്മദ് ദർവീശ് അൽ മുഹൈരി, കെഎച്ച് ഡി എ ഡയറക്ടർ ജനറൽ ആഇശ മിറാൻ തുടങ്ങിയവർ പങ്കെടുത്തു.
സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ഖുർആൻ മത്സരം എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികളെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനും പാരായണം ചെയ്യാനും മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കുന്നു. ഇസ്്ലാമിക മൂല്യങ്ങൾ വളർത്തിയെടുക്കാനും അറബി ഭാഷ പ്രോത്സാഹിപ്പിക്കാനുമുള്ള “ഗിരാസ് അൽ ഖൈർ’ സംരംഭത്തിന്റെ ഭാഗമാണ് പരിപാടി.
---- facebook comment plugin here -----

Latest