Connect with us

Kerala

ഖുര്‍ആന്‍ സമ്മേളനം സെപ്തംബര്‍ 19ന് കോട്ടയത്ത്; ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം സംബന്ധിക്കും

ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ച, പ്രബന്ധാവതരണം, പ്രഭാഷണം എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും.

Published

|

Last Updated

കോട്ടയം | വിശുദ്ധ ഖുര്‍ആനിന്റെ ആശയ പ്രപഞ്ചത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം സെപ്തംബര്‍ 19 ന് കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ച, പ്രബന്ധാവതരണം, പ്രഭാഷണം എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും.

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന് പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും. രാവിലെ ഒമ്പതിന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് റഫീഖ് അഹ്മദ് സഖാഫി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന പഠനം സെഷനില്‍ വിവിധ വിഷയങ്ങളില്‍ ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി, ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി, അബ്ദുല്ല ബുഖാരി പഠനങ്ങള്‍ അവതരിപ്പിക്കും.

ഉച്ചക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി റഹ്മത്തുല്ല സഖാഫി പ്രഭാഷണം നടത്തും. കേരള സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, എം പി ഫ്രാന്‍സിസ് ജോര്‍ജ്, എം എല്‍ എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

എ ത്വാഹ മുസ്‌ലിയാര്‍ കായംകുളം, എച്ച് ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, എം അബ്ദുര്‍റഹ്മാന്‍ സഖാഫി തിരുവനന്തപുരം, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, വി എച്ച് അലി ദാരിമി, ടി കെ അബ്ദുല്‍ കരീം സഖാഫി ഇടുക്കി, എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സിദ്ദീഖ് സഖാഫി നേമം, എ സൈഫുദ്ദീന്‍ ഹാജി, അശ്‌റഫ് ഹാജി അലങ്കാര്‍, സുബൈര്‍ സഖാഫി തലയോലപ്പറമ്പ്, ലബീബ് സഖാഫി മുണ്ടക്കയം, ഉമര്‍ ഓങ്ങല്ലൂര്‍, എം എ ഷാജി പങ്കെടുക്കും.

എഴുപതു വര്‍ഷം പൂര്‍ത്തിയാക്കുന്ന എസ് വൈ എസ് 2024 പ്ലാറ്റിനം ഇയറായി ആഘോഷിക്കുകയാണ്. ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ പ്ലാറ്റിനം ഇയറിനോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഖുര്‍ആന്‍ സമ്മേളനം നടക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി (സെക്രട്ടറി, എസ് വൈ എസ് കേരള), ഉമര്‍ ഓങ്ങല്ലൂര്‍ (സെക്രട്ടറി, എസ് വൈ എസ് കേരള), റഫീഖ് അഹ്മ്മദ് സഖാഫി (പ്രസിഡന്റ്, കേരള മുസ്ലിം ജമാഅത്ത് കോട്ടയം), ലബീബ് സഖാഫി (പ്രസിഡന്റ്, എസ് വൈ എസ് ജില്ല), എം എ ഷാജി (കണ്‍വീനര്‍, സ്വാഗത സംഘം) തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest