Connect with us

Kerala

കുര്‍ബാന പരിഷ്‌കരണം: ആലുവയില്‍ ഇടയലേഖനത്തിനെതിരെ വിശ്വാസികളുടെ പ്രതിഷേധം

വൈദികന്‍ സിനഡ് വായന തുടങ്ങിയപ്പോള്‍ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു

Published

|

Last Updated

കൊച്ചി |  സിറോ മലബാര്‍ സഭയിലെ ആരാധന ക്രമം ഏകീകരണം സംബന്ധിച്ച ഇടയലേഖനത്തിനെതിരെ പള്ളികളില്‍ വിശ്വാസികളുടെ പ്രതിഷേധം.കുര്‍ബാന പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് പ്രതിഷേധം. ആലുവ പ്രസന്നപുരം പള്ളിയില്‍ വൈദികന്‍ ഇടയലേഖനം വായിക്കുന്നത് ഒരു സംഘം വിശ്വാസികള്‍ തടഞ്ഞു.

പള്ളിയില്‍ സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം സംബന്ധിച്ച സിനഡ് വായിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വൈദികന്‍ സിനഡ് വായന തുടങ്ങിയപ്പോള്‍ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ഇടയലേഖനം കത്തിക്കുകയും ചെയ്തു. ആരാധനാക്രമത്തില്‍ മാറ്റം വരുത്താന്‍ മാര്‍പാപ്പയാണ് തീരുമാനം എടുക്കേണ്ടതെന്നും സിനഡിന് ഇതിനുള്ള അധികാരമില്ലെന്നുമാണ് ഇടയലേഖനത്തില്‍ പറയുന്നത്.

 

 

Latest