cpim state conference
സി പി എമ്മില്‍ വനിതാ നേതാക്കളോടുള്ള ചിലരുടെ സമീപനം ശരിയല്ലെന്ന് ആര്‍ ബിന്ദു
ബ്രാഞ്ച് സെക്രട്ടറിമാരായി സ്ത്രീകള്‍ വന്നിടത്തും പുരുഷാധിപത്യമാണെന്നും ഏറെ ദുഃഖത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും ആര്‍ ബിന്ദു പറഞ്ഞു.
കൊച്ചി | സി പി എമ്മില്‍ വനിതാ നേതാക്കളോടുള്ള ചില പുരുഷ നേതാക്കളുടെ സമീപനം ശരിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. തെറ്റായ സമീപനത്തിനെതിരായ വനിതകളുടെ പരാതികള്‍ പല സമയത്തും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും അവര്‍ വിമര്‍ശിച്ചു.
ബ്രാഞ്ച് സെക്രട്ടറിമാരായി സ്ത്രീകള്‍ വന്നിടത്തും പുരുഷാധിപത്യമാണെന്നും ഏറെ ദുഃഖത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴ നേതൃത്വത്തിനെതിരെ കായംകുളം എം എൽ എ. യു പ്രതിഭ പരസ്യമായി രംഗത്തുവന്നിരുന്നു. കായംകുളത്തെ തിരഞ്ഞെടുപ്പ് പരാതികൾ പരിഹരിച്ചില്ലെന്നായിരുന്നു അവരുടെ വിമർശനം. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബിന്ദു ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.