Kerala
ആര്‍ നാസര്‍ സി പി എം ആലപ്പുഴ ജില്ലാ ജില്ലാ സെക്രട്ടറിയായി തുടരും; കമ്മിറ്റിയില്‍ യു പ്രതിഭ എം എല്‍ എയടക്കം നാല് പുതുമുഖങ്ങള്‍
പോളിറ്റ്ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുത്തു
ആലപ്പുഴ | സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ യു പ്രതിഭ എം എല്‍ എയടക്കം നാല് പുതുമുഖങ്ങള്‍. ആര്‍ നാസര്‍ ജില്ലാ സെക്രട്ടറിയായി തുടരും.
എം എസ് അരുണ്‍കുമാര്‍, മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രന്‍ എന്നിവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു.
അഞ്ചു പേര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവായി. എം സുരേന്ദ്രന്‍, ജി വേണുഗോപാല്‍, ജലജാ ചന്ദ്രന്‍, ശിവദാസന്‍ എന്നിവരാണ് ഒഴിവായത്. വിഭാഗീയത തലപൊക്കിയ ആലപ്പുഴയില്‍ സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ് സമ്മേളന നടപടികള്‍ നടന്നത്. പോളിറ്റ്ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുത്തു. ചര്‍ച്ചക്ക് അദ്ദേഹം മറുപടി പറഞ്ഞു.
---- facebook comment plugin here -----