Connect with us

Uae

റബാത്ത് സ്ട്രീറ്റ് എക്‌സിറ്റ് വിപുലീകരിച്ചു; യാത്രാസമയം 60 ശതമാനം കുറയും

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് റബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ശേഷി 50 ശതമാനം വര്‍ധിച്ചു.

Published

|

Last Updated

ദുബൈ | ഇ 311 ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ട്രാഫിക് മെച്ചപ്പെടുത്തലുകള്‍ പൂര്‍ത്തിയാക്കി. യാത്രാസമയം പകുതിയിലധികം കുറയ്ക്കാന്‍ ഇത് സഹായകമാവും.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് റബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ശേഷി 50 ശതമാനം വര്‍ധിച്ചു. ഇത് മണിക്കൂറില്‍ 3,000 വാഹനങ്ങളില്‍ നിന്ന് 4,500 വാഹനങ്ങളായി ഉയര്‍ന്നു. യാത്രാസമയം പത്ത് മിനുട്ടില്‍ നിന്ന് നാല് മിനുട്ടായി, അതായത് 60 ശതമാനം കുറയ്ക്കും.

റബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് 55 ഇപ്പോള്‍ 600 മീറ്ററായി വികസിപ്പിച്ചു. ട്രാഫിക് ഓവര്‍ലാപ്പ് ദൂരം വര്‍ധിപ്പിക്കുകയും പുതിയ പാത കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ പാതകളുടെ എണ്ണം മൂന്നായി. ദുബൈയിലുടനീളമുള്ള 45 സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന റോഡ് മെച്ചപ്പെടുത്തലിന്റെ ഭാഗമാണ് പദ്ധതി.

 

Latest