maadin
റബീഇന്റെ വരവറിയിച്ച് മഅദിന്‍ വിദ്യാര്‍ഥികളുടെ ഫ്ളാഷ് റബീഅ് ശ്രദ്ധേയമായി
മദ്ഹ് ഗാനങ്ങള്‍, പ്രകീര്‍ത്തന കാവ്യങ്ങള്‍, മദ്ഹ് പ്രഭാഷണം എന്നീ സെഷനുകള്‍ നടന്നു.

മലപ്പുറം | പുണ്യ റബീഇന്റെ വരവറിയിച്ച് മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മലപ്പുറം കുന്നുമ്മലില്‍ നടത്തിയ ഫ്ളാഷ് റബീഅ് ശ്രദ്ധേയമായി. ഫ്ളവര്‍ ഷോ, ദഫ്, അറബന എന്നീ പരിപാടികള്‍ അണിനിരന്നു. മദ്ഹ് ഗാനങ്ങള്‍, പ്രകീര്‍ത്തന കാവ്യങ്ങള്‍, മദ്ഹ് പ്രഭാഷണം എന്നീ സെഷനുകള്‍ നടന്നു.
പ്രവാചകരുടെ ജീവിതം ദര്‍ശനം എന്ന പ്രമേയത്തില്‍ നടക്കുന്ന നൂറെ ഇക്സീര്‍ കാമ്പയിന്റെ ഭാഗമായി ത്വലഅല്‍ ബദ്റു, റബീഅ് അസംബ്ലി , ഹദീസ് ഡിസ്പ്ലേ, പ്രകീര്‍ത്തനം, സ്നേഹപ്പു വെ, സീറതു റസൂല്‍, മുത്ത് നബി മെഗാ ക്വിസ് തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകള്‍ നടക്കും.
സെപ്തംബര്‍ 12 ന് രാവിലെ 10 ന് നടക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സിന് പ്രമുഖ പ്രകീര്‍ത്തന സംഘങ്ങള്‍ നേതൃത്വം നല്‍കും. അയ്യായിരം പേര്‍ക്ക് ഭക്ഷണം നല്‍കും. ജിലാനി അനുസ്മരണത്തോടെയാണ് കാമ്പയിന്‍ സമാപിക്കുക.
ഫോട്ടോ: പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1499-ാം ജന്മദിനത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി മഅദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മലപ്പുറത്ത് നടത്തിയ ഫ്ളാഷ് റബീഅ്