Kerala
പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരമുള്ളത്; സ്ഥിരീകരിച്ച് കേന്ദ്ര ഡ്രഗ്‌സ് ലാബ്
കേന്ദ്ര ലാബിലേക്കയച്ച ഇമ്യുണോ ഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം | പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരമുള്ളതെന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആന്റി റാബീസ് വാക്‌സിന്‍ ഗുണനിലവാരമുള്ളതാണെന്നാണ് കണ്ടെത്തിയത്.
കേന്ദ്ര ഡ്രഗ്‌സ് ലാബ് ഇത് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കേന്ദ്ര ലാബിലേക്കയച്ച ഇമ്യുണോ ഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
---- facebook comment plugin here -----