International
വംശീയ വിദ്വേഷം; യു എസിലെ ഫ്‌ളോറിഡയില്‍ യുവാവ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു
ആഫ്രിക്കന്‍ വംശജരാണ് കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം അക്രമി സ്വയം വെടിവച്ചു മരിച്ചു.
ഫ്‌ളോറിഡ | അമേരിക്കയിലെ ഫ്‌ളോറിഡയില്‍ യുവാവ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ വംശജരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൃത്യത്തിനു ശേഷം അക്രമി സ്വയം വെടിവച്ചു മരിച്ചു.
വംശീയ വിദ്വേഷമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലുള്ള ഡോളര്‍ ജനറല്‍ സ്‌റ്റോറില്‍ എത്തിയ ഇരുപതുകാരനായ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. എഡ്വാര്‍ഡ് വാട്ടേഴ്‌സ് യൂനിവേഴ്‌സിറ്റിക്കു സമീപം കറുത്ത വംശജര്‍ക്ക് സ്വാധീനമുള്ള മേഖലയിലാണ് അക്രമം നടന്നത്.
അക്രമി ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. ജാക്‌സണ്‍വില്ലയില്‍ ഇതിനുമുമ്പ് ഒരു വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ തോക്കുധാരി രണ്ടുപേരെ വെടിവച്ചു കൊന്ന സംഭവത്തിന്റെ അഞ്ചാം വാര്‍ഷികത്തിലാണ് വീണ്ടും അക്രമമുണ്ടായത്. അന്നത്തെ സംഭവത്തിലും കൃത്യത്തിനു ശേഷം അക്രമി സ്വയം വെടിവച്ചു മരിച്ചിരുന്നു.