Connect with us

International

അസിം റഫീഖിനെതിരായ വംശീയ പരാമര്‍ശം; യോര്‍ക് ഷെയര്‍ സിഇഒ ആര്‍തറും രാജിവെച്ചു

ക്ലബ് ചെയര്‍മാന്‍ റോജര്‍ ഹട്ടണ്‍ ഈ മാസം അഞ്ചിന് രാജിവെച്ചതിന് പിറകെയാണ് ആര്‍തറും രാജിവെച്ചിരിക്കുന്നത്

Published

|

Last Updated

ലണ്ടന്‍    |    പാക് വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ അസീം റഫീഖിനെതിരായ വംശീയ പരാമര്‍ശവുമായി ബന്ധപ്പെട്ട് യോര്‍ക്ഷെയര്‍ സിഇഒ മാര്‍ക്ക് ആര്‍തര്‍ രാജിവച്ചു. ക്ലബ് ചെയര്‍മാന്‍ റോജര്‍ ഹട്ടണ്‍ ഈ മാസം അഞ്ചിന് രാജിവെച്ചതിന് പിറകെയാണ് ആര്‍തറും രാജിവെച്ചിരിക്കുന്നത് . വിവാദത്തിന് പിറകെ ഇംഗ്ലണ്ട് താരം ഗാരി ബല്ലന്‍സിനെയും യോര്‍ക്ഷെയര്‍ കൗണ്ടി ക്ലബിനെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരുന്നു. റഫീഖിനെതിരെ വംശീയ പരാമര്‍ശം നടത്തിയത് താനാണെന്ന് ബല്ലന്‍സ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി

റഫീഖിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ക്ലബ് വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിനിടെയാണ് ബല്ലന്‍സ് കുറ്റസമ്മതം നടത്തിയത്. വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ബല്ലന്‍സിനെ ആജീവനാന്തം ഇംഗ്ലണ്ട് ദേശീയ ടീമില്‍ കളിക്കാനാകില്ല. വെളിപ്പെടുത്തലിനു പിന്നാലെ യോര്‍ക്ഷെയര്‍ ക്ലബിന്റെ പല സ്‌പോണ്‍സര്‍മാരും പിന്മാറി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക് കൂടി ആയതോടെ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ യോര്‍ക്ഷെയറിനു സാധിക്കില്ല. ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടെസ്റ്റ് മത്സരങ്ങളും ദി ഹണ്ട്രഡ് മത്സരവും ക്ലബ്ബിന് നഷ്ടമാകും