Kerala
കടുവ കൊലപ്പെടുത്തിയ രാധ ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു
കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ടത് മിന്നു മണിയുടെ അമ്മാവന്റെ ഭാര്യ.
വയനാട് | വയനാട്ടിലെ മാനന്തവാടി പഞ്ചാരകൊല്ലിയില്‍ ഇന്ന് രാവിലെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവന്റെ ഭാര്യ. ഫേസ് ബുക്ക് പോസ്റ്റിലൂടെ മിന്നു മണി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
കടുവയെ എത്രയും പെട്ടെന്ന് പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് താരം എഫ് ബിയില്‍ കുറിച്ചു.
‘ഞെട്ടിക്കുന്ന വാര്‍ത്തയാണ് അല്‍പ്പം മുമ്പ് കേള്‍ക്കാന്‍ ഇടയായത്. കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയാണ്. ആക്രമണം നടത്തിയ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.’- മിന്നുമണി പറഞ്ഞു.