Connect with us

International

റഫാ അതിര്‍ത്തി തുറന്നു; മരുന്നുകളുമായി ആദ്യ ട്രക്ക് ഗസ്സയിലെത്തി

ട്രക്കില്‍ ജീവന്‍ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്.

Published

|

Last Updated

ഗസ്സ സിറ്റി| ഗസ്സയിലേക്ക് മാനുഷികസഹായമെത്തിക്കുന്നതിനായി ട്രക്കുകള്‍ കടന്നു പോകാന്‍ വേണ്ടി റഫാ അതിര്‍ത്തി തുറന്നു. ഈജിപ്തില്‍ നിന്ന് ഗസ്സയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിര്‍ത്തി കടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 20 ട്രക്കുകളാണ് ആദ്യ ഘട്ടത്തില്‍ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നല്‍കിയത്. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗസ്സയ്ക്കും ഇടയിലുള്ള റഫാ അതിര്‍ത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യു.എസ്. എംബസി അറിയിച്ചു.

യു എന്‍ അയച്ച മരുന്നുകളുമായാണ് ട്രക്കുകള്‍ എത്തുന്നത്. ട്രക്കില്‍ ജീവന്‍ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്. കുടിവെള്ളവും ഇന്ധനവും ഇല്ലായെന്നാണ് സ്ഥിരീകരണം. ഇന്നലെ കവാടം തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത് എന്നാല്‍ സമയം നീണ്ടുപോകുകയായിരുന്നു. അതേസമയം ഗസ്സയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്‌റാഈല്‍ നിര്‍ദേശം നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചയിലാണ് ഗസ്സയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനമായത്.

അതേസമയം ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് 20 ട്രക്കുകളിലെ സഹായം മതിയാവില്ലെന്നുറപ്പാണ്. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് റഫാ അതിര്‍ത്തി തുറന്നുകൊടുക്കാമെന്ന് ഈജിപ്ത് ഉറപ്പു നല്‍കി. റഫാ അതിര്‍ത്തിയില്‍ 200 ട്രക്കുകള്‍ 3000 ടണ്‍ സഹായവുമായി നില്‍ക്കുകയാണ്‌ . 100 ട്രക്കുകള്‍ക്കെങ്കിലും ഗസ്സയിലേക്ക് അനുമതി നല്‍കണമെന്ന് രക്ഷാ സമിതിയില്‍ യുഎന്‍ എയ്ഡ് ചീഫ് മാര്‍ട്ടിന്‍ ഗ്രിഫിത്ത് ആവശ്യപ്പെട്ടിരുന്നു.

 

 

---- facebook comment plugin here -----

Latest