Connect with us

International

റഫ അതിര്‍ത്തി തുറന്നു; പരിക്കേറ്റവരെ ചികിത്സയ്ക്കായി ഈജിപ്തിലെത്തിക്കും

ഇരട്ട പാസ്‌പോര്‍ട്ട് കൈവശമുള്ള ചില വിദേശ പൗരന്മാര്‍ക്കും പുറത്തു കടക്കാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ഗസ്സ സിറ്റി| ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ച ഒക്ടോബര്‍ ഏഴിനു ശേഷം ആദ്യമായി ഇസ്‌റാഈല്‍ റഫ അതിര്‍ത്തി തുറന്നു. ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫലസ്തീനികളെ റഫ അതിര്‍ത്തി വഴി ചികിത്സക്കായി ഈജിപ്തിലെത്തിക്കും. ഇരട്ട പാസ്‌പോര്‍ട്ട് കൈവശമുള്ള ചില വിദേശ പൗരന്മാര്‍ക്കും പുറത്തു കടക്കാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ ഏഴിനാണ് ഇസ്‌റാഈല്‍ റഫ അതിര്‍ത്തി അടച്ചത്. പിന്നീട് കുറച്ച് സഹായ ട്രക്കുകള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട് കുറച്ച് ദിവസത്തേക്ക് മാത്രം അതിര്‍ത്തി തുറന്നിരുന്നു. ഇതുവരെ 196 സഹായ ട്രക്കുകള്‍ ഗസ്സയിലേക്ക് കടന്നതായി റഫ ക്രോസിംഗ് മീഡിയ ഡയറക്ടര്‍ അറിയിച്ചു.

അതേസമയം ഇസ്‌റാഈലിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. ഗസ്സ ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഹമാസ് നേതാവിനെ ലക്ഷ്യമിട്ടാണ് ജബലിയ ക്യാമ്പിന് ബോംബിട്ടതെന്നാണ് ഇസ്‌റാഈലിന്റെ വിശദീകരണം. ഇസ്‌റാഈലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

Latest