australian open
ആസ്‌ത്രേലിയന്‍ ഓപണ്‍ റഫാല്‍ നദാലിന്; 21ാം ഗ്രാന്‍ഡ്സ്ലാം നേടി റെക്കോര്‍ഡ്
മെദ്‌വദേവിനെ പരാജയപ്പെടുത്തിയ അദ്ദേഹം 21ാം ഗ്രാന്‍ഡ്സ്ലാം നേടി റെക്കോര്‍ഡ് രചിച്ചു.
മെല്‍ബണ്‍ | ആസ്‌ത്രേലിയന്‍ ഓപണിലെ പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം റഫാല്‍ നദാലിന്. ഡാനീല്‍ മെദ്‌വദേവിനെ പരാജയപ്പെടുത്തിയ അദ്ദേഹം 21ാം ഗ്രാന്‍ഡ്സ്ലാം നേടി റെക്കോര്‍ഡ് രചിച്ചു. ഇതോടെ, റോജര്‍ ഫെഡററെയും നൊവാക് ദ്യോകോവിച്ചിനെയും അദ്ദേഹം മറികടന്നു. കൊവിഡ് വാക്‌സിന്‍ എടുക്കാത്തതിനാല്‍ ദ്യോകോവിച്ചിന് ആസ്‌ത്രേലിയന്‍ ഓപണില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
ഫൈനലില്‍ രണ്ട് സെറ്റുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് നദാല്‍ തിരിച്ചുവന്ന് മേധാവിത്വം പുലര്‍ത്തിയത്. സ്‌കോര്‍ 2-6, 6-7, 6-4,6-4, 7-5.
---- facebook comment plugin here -----