Kerala
റാഗിങ്ങ്: കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജില്‍ 11 എം ബി ബി എസ് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു
തുടര്‍ നടപടിക്കായി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് പോലീസിന് കൈമാറി
കോഴിക്കോട് | കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ 11 എം ബി ബി എസ് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു. തുടര്‍ നടപടിക്കായി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് പോലീസിന് കൈമാറി.
കോളജ് ഹോസ്റ്റലില്‍ വെച്ച് ഒന്നാം വര്‍ഷം എം ബി ബിഎസ് വിദ്യാര്‍ഥികളെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തുവെന്ന വിദ്യാര്‍ഥികളുടെ പരാതിയിലാണ് നടപടി.
സീനിയര്‍ വിദ്യാര്‍ഥികള്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയര്‍ വിദ്യാര്‍ഥികളുടെ പരാതി. ഇതില്‍ പ്രിന്‍സിപ്പല്‍ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.
---- facebook comment plugin here -----