Connect with us

raging

നെഹര്‍ കോളജിന് പിന്നാലെ തളിപ്പറമ്പ് സര്‍സയ്യിദ് കോളജിലും റാഗിംഗ്

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു

Published

|

Last Updated

കണ്ണൂര്‍ | നെഹര്‍ കോളജിലെ റാഗിംഗിന് പിന്നാലെ കണ്ണൂരിലെ മറ്റൊരു കോളജില്‍ നിന്നും റാഗിംഗ് പരാതി. തളിപ്പറമ്പ് സര്‍സയ്യിദ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ഷഹസാദ് മുബാറകാണ് ക്രൂര റാഗിംഗിനിരയായത്. 12 പേര്‍ ചേര്‍ന്ന് തന്നെ റാഗ് ചെയ്തതായാണ് ഷഹസാദ് പ്രിന്‍സിപ്പലിനെ അറിയിച്ചത്. പ്രാഥമിക പരിശോധനയില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നാം വര്‍ഷ സ്റ്റാറ്റിറ്റിക്‌സ് വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്നാണ് ഷഹസാദിന്റെ മാതാവ് തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയിലുള്ളത്. കൂളിന് ലഭിച്ച പരാതിയും പ്രിന്‍സിപ്പല്‍ പോലീസിന് കൈമാറി. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു. മൂന്ന് വിദ്യാര്‍ഥികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്തതിനെ തുടര്‍ന്ന് കണ്ണൂര്‍ നെഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ആറ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

 

Latest