Connect with us

Kerala

കോട്ടയം നഴ്‌സിംഗ് കോളജിലെ റാഗിംഗ് കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

. പ്രതികള്‍ നടത്തിയത് അത്യന്തം ക്രൂരമായ പീഡനമാണെന്നും, നീണ്ട നാലുമാസത്തോളം ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായി ഇവര്‍ ഉപദ്രവിച്ചിരുന്നതായി കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു

Published

|

Last Updated

കോട്ടയം |  കോട്ടയത്ത് സര്‍ക്കാര്‍ നഴ്‌സിംഗ് കോളജില്‍ നടന്ന റാഗിംഗ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് കേസില്‍ കുറ്റപത്രം നല്‍കുന്നത്. പ്രതികള്‍ നടത്തിയത് അത്യന്തം ക്രൂരമായ പീഡനമാണെന്നും, നീണ്ട നാലുമാസത്തോളം ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായി ഇവര്‍ ഉപദ്രവിച്ചിരുന്നതായി കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.

ജൂനിയര്‍ വിദ്യാര്‍ത്ഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിച്ചു. നവംബര്‍ മുതല്‍ നാല് മാസമാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിളെ പ്രതികള്‍ തുടര്‍ച്ചയായി ആക്രമിച്ചത്.വിദ്യാര്‍ഥികള്‍ വേദന കൊണ്ട് പുളയുമ്പോള്‍ പ്രതികള്‍ അതില്‍ ആനന്ദം കണ്ടെത്തിയെന്നും കൂടാതെ ഇരകളായവരില്‍ നിന്ന് മദ്യപിക്കാനായി നിരന്തരം പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു എന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. പ്രവേശന സമയത്ത് കോളജില്‍ വിദ്യാര്‍ഥികള്‍ നല്‍കിയ ആന്റി റാഗിങ്ങുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കൊടിയ പീഡനമെന്നും പ്രതികള്‍ കഴിഞ്ഞ നവംബര്‍ മാസം മുതല്‍ റാഗിങ് നടത്തിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം പ്രതികള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും പോലീസ് നടത്തിയിരുന്നു. ഇതും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും

 

Latest