Connect with us

Kerala

റാഗിംഗ്: ഹൈക്കോടതി വിധികളും കാരണമായെന്ന് ചെന്നിത്തല

സിദ്ധാര്‍ഥിനെ ക്രൂരമായി ആക്രമിച്ച പ്രതികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കി

Published

|

Last Updated

കോട്ടയം | സംസ്ഥാനത്ത് റാഗിംഗ് സംഭവങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം കേരള ഹൈക്കോടതിയുടെ രണ്ട് വിധിന്യായങ്ങള്‍ കൂടിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം പ്രസ്സ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ഥിനെ ക്രൂരമായി ആക്രമിച്ചതിന്റെ ഫലമായാണ് മരണം സംഭവിച്ചതെന്ന് ആന്റി റാഗിംഗ്‌സ് ക്വാഡും കേസ് അന്വേഷിച്ച സി ബി ഐയും റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുകയും തുടര്‍ പഠനത്തിന് അവസരമൊരുക്കുകയും ചെയ്ത ഹൈക്കോടതിയുടെ വിധിന്യായങ്ങള്‍ ഇത്തരത്തില്‍ കലാലയങ്ങളില്‍ റാഗിംഗ് തുടര്‍ക്കഥയാകാന്‍ കാരണമായതായി ചെന്നിത്തല ആരോപിച്ചു.

 

---- facebook comment plugin here -----

Latest