Kerala
അലന്‍ ശുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജം; ആന്റി റാഗിംഗ് സമതി റിപ്പോര്‍ട്ട് നല്‍കി
യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇരുവരും തമ്മിലുള്ളതെന്നും റാഗിംഗ് നടന്നിട്ടില്ലെന്നും കണ്ടെത്തി
കണ്ണൂര്‍ | പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ശുഹൈബിനെതിരെ ജൂനിയര്‍ വിദ്യാര്‍ഥി നല്‍കിയ റാഗിംഗ് പരാതി വ്യാജമെന്ന് കണ്ടെത്തി . ഇക്കാര്യം വ്യക്തമാക്കി കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ ആന്റി റാഗിംഗ് സമിതി റിപ്പോര്‍ട്ട് നല്‍കി.
നിയമവിദ്യാര്‍ഥിയായ അലനെതിരെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ ആദിന്‍ സുബി നല്‍കിയ റാഗിംഗ് പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. പരാതി വിശദമായ അന്വേഷിച്ച സമിതി, യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇരുവരും തമ്മിലുള്ളതെന്നും റാഗിംഗ് നടന്നിട്ടില്ലെന്നും കണ്ടെത്തി.
പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് സുബിയാണെന്നും ഇക്കാര്യം സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും സമിതി അറിയിച്ചു.