Connect with us

Kerala

കൊളവല്ലൂര്‍ എച്ച് എസ് എസില്‍ റാഗിംഗ്; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈ എല്ലിന് പൊട്ടല്‍

അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കുടുംബം പരാതി നല്‍കി

Published

|

Last Updated

കണ്ണൂര്‍ | കൊളവല്ലൂര്‍ പി ആര്‍ മെമ്മോറിയല്‍ എച്ച് എസ് എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിംഗിന് ഇരയാക്കിയെന്ന് പരാതി. മുഹമ്മദ് നിഹാലിനാണ് പരുക്കേറ്റത്. കൈ എല്ലിന് പൊട്ടലേറ്റെന്ന് ബന്ധുക്കള്‍ പറഞ്ഞു. നിഹാലിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി.

പ്ലസ് വണ്‍ വിദ്യാര്‍ഥി സീനിയര്‍ വിദ്യാര്‍ഥികളെ അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടിയെന്നും മറ്റ് കുട്ടികളും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് നിഹാല്‍ പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥിയുടെ കൈ പ്രതികള്‍ ചവിട്ടിയൊടിച്ചുവെന്ന് കുടുംബം പറയുന്നു. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും.

Latest