Connect with us

Kerala

റാഗിംഗ്: പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യമില്ല

നേരത്തെ ഏറ്റുമാനൂര്‍ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു

Published

|

Last Updated

കോട്ടയം | ഗാന്ധിനഗര്‍ ഗവ. നഴ്‌സിംഗ് കോളജ് റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് കോട്ടയം മൂന്നിലവ് സ്വദേശി സാമൂവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്.

നേരത്തെ ഏറ്റുമാനൂര്‍ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗ് ചെയ്‌തെന്നാണ് പരാതി.
അഞ്ച് പേരും മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥികളാണ്. മൂന്ന് മാസത്തോളം റാഗിംഗ് നീണ്ടെന്നാണ് പരാതിയിലുള്ളത്.

 

Latest