Kerala
വീണ്ടും റാഗിംഗ്; ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം
തിരുവനന്തപുരം ധനുവച്ചപുരം വി ടി എം എന്‍ എസ് എസ് കോളജിലാണ് സംഭവം.
തിരുവനന്തപുരം | റാംഗിംഗിന്റെ ഭാഗമായി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. തിരുവനന്തപുരം ധനുവച്ചപുരം വി ടി എം എന്‍ എസ് എസ് കോളജിലാണ് സംഭവം.
ഒന്നാം വര്‍ഷ ബി എ ഇക്കണോമിക്‌സ് വിദ്യാര്‍ഥി നീരജിനെയാണ് മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ നീരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
15 പേര്‍ വരുന്ന സീനിയര്‍ വിദ്യാര്‍ഥികളാണ് ആക്രമണം നടത്തിയത്. വിദ്യാര്‍ഥിയും കുടുംബവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കോളജില്‍ പ്രവേശിക്കണമെങ്കില്‍ സീനിയര്‍ വിദ്യാര്‍ഥികളെ കാണണമെന്ന് അക്രമി സംഘം നീരജിനോട് പറയുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ പിടിച്ചുവാങ്ങി പരിശോധിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് നീരജ് പരാതിയില്‍ പറഞ്ഞു.
പരാതി നല്‍കിയാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാറശ്ശാല പോലീസ് നീരജിന്റെ മൊഴി രേഖപ്പെടുത്തി.