Ongoing News
റഹീമിന്റെ മോചനം; കേസ് വീണ്ടും മാറ്റി
ജനുവരില്‍ 15ന് രാവിലെ എട്ടിന് പരിഗണിക്കും
റിയാദ് | സഊദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുര്‍റഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതി അഞ്ചാമതും മാറ്റി. ഇന്ന് ഉച്ചക്ക് 11.30ന് നടന്ന സിറ്റിംഗില്‍ കേസ് പരിഗണിച്ചെങ്കിലും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
ജനുവരില്‍ 15ന് രാവിലെ എട്ടിനാണ് കേസ് വീണ്ടും പരിഗണിക്കുക. അന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് കരുതുന്നു. മോചന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിംഗായിരുന്നു ഇന്ന് നടന്നത്.
ഡിസംബര്‍ 12ലെ കോടതി സിറ്റിംഗ് സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയിരുന്നു. തുടര്‍ന്നാണ് 30ലേക്ക് കേസ് മാറ്റിയത്.
---- facebook comment plugin here -----