Connect with us

National

രാഹുലിനെ അയോഗ്യനാക്കിയത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിര്: ശരദ് പവാര്‍

ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കുന്ന നടപടി അപലപനീയമാണെന്നും ശരദ് പവാര്‍ പറഞ്ഞു.

Published

|

Last Updated

മുംബൈ| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ സംഭവം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് എന്‍.സി.പി മേധാവി ശരദ് പവാര്‍. ഇത്തരത്തിലുള്ള ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കുന്ന നടപടി അപലപനീയമാണെന്നും ശരദ് പവാര്‍ പറഞ്ഞു.നമ്മുടെ ഭരണഘടന ഓരോ വ്യക്തിക്കും നീതി, ചിന്താ സ്വാതന്ത്ര്യം, അവസര സമത്വം, സാഹോദര്യം, അന്തസ്സ് എന്നിവ ഉറപ്പു നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിലെ സൂറത്ത് കോടതി അപകീര്‍ത്തിക്കേസില്‍ രാഹുലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചതിന് പിറ്റേ ദിവസമാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.