Connect with us

Kerala

രാഹുലിന്റെ ഓഫീസ് ആക്രമണം; എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കല്‍പ്പറ്റ സി ജെ എം കോടതിയാണ് ജാമ്യം അനുവദിച്ചത്.

Published

|

Last Updated

കല്‍പ്പറ്റ | കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. റിമാന്‍ഡിലായിരുന്ന എസ് എഫ് ഐക്കാര്‍ക്കാണ് ജാമ്യം ലഭിച്ചത്. കല്‍പ്പറ്റ സി ജെ എം കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആക്രമണ സംഭവത്തെ തുടര്‍ന്ന് എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ട് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ജില്ലയിലെ സംഘടനയുടെ ചുമതല നല്‍കി. ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന എല്‍ദോസ് മത്തായിക്കാണ് അഡ്‌ഹോക്ക് കമ്മറ്റിയുടെ ചുമതല.

Latest