National
രാഹുലിന്റെ സംഭല്‍ സന്ദര്‍ശനം; യുപി അതിര്‍ത്തിയില്‍ തന്നെ തടഞ്ഞേക്കുമെന്ന് സൂചന
സംഭലില്‍ പുറത്തുനിന്നുള്ളവര്‍ സന്ദര്‍ശനം നടത്തുന്നതിന് ഉത്തര്‍ പ്രദേശ് പോലീസും ജില്ലാ ഭരണകൂടവും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി| ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സംഭല്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് ഗാസിപൂര്‍ യുപി ഗേറ്റില്‍ ആയിരത്തിലധികം പോലീസുകാരെ വിന്യസിച്ചു. രാഹുലും പ്രിയങ്കയും ഒമ്പതരയോടെ ഡല്‍ഹിയില്‍ നിന്നും പുറപ്പെടും. ഡല്‍ഹി മീററ്റ് എക്‌സ്പ്രസ് വേയില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.
അതേസമയം യുപി അതിര്‍ത്തിയില്‍ തന്നെ നേതാക്കളെ തടഞ്ഞേക്കുമെന്നാണ് സൂചന. യുപി പോലീസ് ആരെയും അനുമതി കൂടാതെ സംഘര്‍ഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. സംഭലില്‍ പുറത്തുനിന്നുള്ളവര്‍ സന്ദര്‍ശനം നടത്തുന്നതിന് ഉത്തര്‍ പ്രദേശ് പോലീസും ജില്ലാ ഭരണകൂടവും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
രാഹുലിന് പിന്തുണയുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്വാദി പാര്‍ട്ടി, യുപി കോണ്‍ഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ട്. സംഭലിലെ മസ്ജിദില്‍ സര്‍വേ നടത്തുന്നതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.