Kerala
രാഹുലും പ്രദീപും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
നിയമസഭ ഹാളില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്.
തിരുവനന്തപുരം | പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച എല്‍ഡിഎഫിന്‍രെ യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.സഗൗരവത്തില്‍ യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
ആദ്യമായാണാണ് രാഹുല്‍ നിയമസഭയിലേക്കെത്തുന്നതെങ്കില്‍ യുആര്‍ പ്രദീപിന് ഇത് രണ്ടാം ഊഴമാണ്. നിയമസഭ ഹാളില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.
---- facebook comment plugin here -----