Kerala
പത്രിക നല്‍കാന്‍ രാഹുല്‍ വയനാട്ടിലെത്തി; ഊഷ്മള വരവേല്‍പ്പ് നല്‍കി പ്രവര്‍ത്തകര്‍
ഇന്ന് ഉച്ചക്ക് 12ഓടെ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കും.
കല്‍പ്പറ്റ | വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കല്‍പ്പറ്റയിലെത്തി. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തിന് ആവേശകരമായ വരവേല്‍പ്പ് നല്‍കി. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. നേരത്തെ, മേപ്പാടിയിലും രാഹുലിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.
വാഹന റാലിയുടെ അകമ്പടിയോടെയാണ് രാഹുല്‍ കല്‍പ്പറ്റയിലെത്തിയത്. ഇന്ന് ഉച്ചക്ക് 12ഓടെ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കും.
കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, എം എം ഹസ്സന്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
---- facebook comment plugin here -----