Connect with us

lakhimpurincident

ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുലിന് അനുമതി നിഷേധിച്ചു

ലക്‌നോവില്‍ നിരോധനാഞ്ജയായതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് രാഹുലിന് വേണ്ടി അനുമതി തേടിയ എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സര്‍ക്കാര്‍ അറിയിച്ചു

Published

|

Last Updated

ലക്‌നോ | കേന്ദ്ര മന്ത്രിയുടെ മകന്റെ കാര്‍ കയറി കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപേക്ഷ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരസിച്ചു. ലഖിംപൂരിലേക്ക് രാഹുല്‍ ഗാന്ധി എം പിക്ക് യു പി സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചു. ലക്‌നോവില്‍ നിരോധനാഞ്ജയായതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് രാഹുലിന് വേണ്ടി അനുമതി തേടിയ എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സര്‍ക്കാര്‍ അറിയിച്ചു. ലക്‌നോവിലെ നിരോധനാഞ്ജ വെള്ളിയാഴ്ച വരെ നീട്ടാനും തീരുമാനമായിട്ടുണ്ട്.

നേരത്തെ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ അഞ്ചംഗ സംഘം ലഖിംപൂര്‍ സന്ദര്‍ശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

---- facebook comment plugin here -----

Latest