Connect with us

National

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

രാഹുല്‍ പരിശീലകനാകുന്നതോടെ നിലവിലെ പരിശീലകന്‍ കുമാര്‍ സംഗക്കാര ഡയറ്കടര്‍ ഓഫ് ക്രിക്കറ്റ് ആകും

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിറകെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനാകാന്‍ രാഹുല്‍ ദ്രാവിഡ്. 2011 2013 സീസണുകളില്‍ ദ്രാവിഡ് രാജസ്ഥാനെ പരിശീലിപ്പിച്ചിരുന്നു. രാഹുല്‍ പരിശീലകനാകുന്നതോടെ നിലവിലെ പരിശീലകന്‍ കുമാര്‍ സംഗക്കാര ഡയറ്കടര്‍ ഓഫ് ക്രിക്കറ്റ് ആകും. 2011 മുതല്‍ 2013 വരെ റോയല്‍സിനായി ഐപിഎല്ലില്‍ കളിച്ച ദ്രാവിഡ്, 2014, 2015 വര്‍ഷങ്ങളില്‍ ടീമിന്റെ മെന്ററായും പ്രവര്‍ത്തിച്ചു.

 

2021 നവംബറില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത ദ്രാവിഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും, 2023 ലെ ഏകദിന ലോകകപ്പിലും ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു

Latest