Connect with us

National

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിയുന്നു; റിപ്പോര്‍ട്ട്

ബിസിസിഐയുമായുളള കരാര്‍ പുതുക്കുന്നില്ലെന്നാണ് സൂചന.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ ദ്രാവിഡ്. ഇക്കാര്യം താരം ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബിസിസിഐയുമായുളള കരാര്‍ പുതുക്കുന്നില്ലെന്നാണ് സൂചന.

വിവിഎസ് ലക്ഷ്മണ്‍ പുതിയ പരിശീലകനാകുമെന്നാണ് റിപ്പോര്‍ട്ട്. ഫൈനലിലെ തോല്‍വിക്ക് ശേഷം വിഷയത്തില്‍ രാഹുല്‍ പ്രതികരിച്ചിരുന്നു. നവംബര്‍ 19നാണ് ദ്രാവിഡിന്റെ രണ്ടു വര്‍ഷത്തെ കോച്ചിങ് കരാര്‍ അവസാനിക്കുന്നത്.

രവി ശാസ്ത്രിയുടെ കോച്ചിങ് കരിയര്‍ അവസാനിച്ച ശേഷം 2021 നവംബറിലാണ് ദ്രാവിഡ് പരിശീലക പദവി ഏറ്റെടുത്തിരുന്നത്. ടി20 ലോകകപ്പിന് ശേഷമാണ് ശാസ്ത്രി പരിശീല സ്ഥാനത്തു നിന്ന് ഒഴിഞ്ഞത്.