Connect with us

Kerala

പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് തന്റേതെന്ന് രാഹുല്‍ ഈശ്വര്‍

നടി ഹണിറോസിനെ വിമര്‍ശിക്കരുതെന്ന് പറയുന്നതില്‍ ന്യായമില്ല

Published

|

Last Updated

തിരുവനന്തപുരം | പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള നിലപാടും പോരാട്ടവുമാണ് താന്‍ നടത്തുന്നതെന്ന് രാഹുല്‍ ഈശ്വര്‍. ഏത് കേസ് വന്നാലും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീകളുടെ പിന്തുണക്ക് നന്ദി. നടി ഹണിറോസിനെ വിമര്‍ശിക്കരുതെന്ന് പറയുന്നതില്‍ ന്യായമില്ല. ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം തെറ്റാണെന്നും മാപ്പ് പറയണമെന്നും ആദ്യം പറഞ്ഞയാളാണ് താന്‍. തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളയാളാണ് ബോബി ചെമ്മണ്ണൂര്‍. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ നന്മകള്‍കൊണ്ട് നമ്മള്‍ അദ്ദേഹത്തിന്റെ ദ്വയാര്‍ഥ പ്രയോഗങ്ങളെ അംഗീകരിക്കരുത്. എന്നാല്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് ബോബി ചെമ്മണ്ണൂര്‍ നാടിനും ജനങ്ങള്‍ക്കും ചെയ്ത സേവനങ്ങളെ മറക്കരുത്. എല്ലാം കറുപ്പും വെളുപ്പുമായി കാണുന്നത് ബുദ്ധിമുട്ടാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്ന് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ആര്‍ക്കെതിരെയും സൈബര്‍ അധിക്ഷേപം പാടില്ലെന്നാണ് തന്റെ നിലപാടെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം.

 

---- facebook comment plugin here -----

Latest