Connect with us

Kerala

പുരുഷ കമ്മീഷന്‍ വേണം; ആവശ്യം ശക്തമാക്കി രാഹുല്‍ ഈശ്വര്‍

നിരവധി വ്യാജ പരാതികള്‍ ഉയരുന്നുണ്ടെന്നും രാഹുല്‍

Published

|

Last Updated

കൊച്ചി | പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യം ശക്തമാക്കി രാഹുല്‍ ഈശ്വര്‍. നിരവധി വ്യാജ പരാതികള്‍ ഉയരുന്നുണ്ടെന്നും പുരുഷന്മാര്‍ക്ക് പോകാന്‍ ഒരു സ്പേസ് വേണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

വനിതാ കമ്മീഷന് ബദലോ എതിരോ അല്ല പുരുഷ കമ്മീഷന്‍. പുരുഷന്മാരുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിന് വേണ്ടിയാണ്. പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമാണ് കമ്മീഷന്‍. വിരമിച്ച ഹൈക്കോടതി ജഡ്ജി പാനലില്‍ വേണം. നമ്മുടെ അച്ഛന്, സഹോദരന്, മകന്, സുഹൃത്തിന് വേണ്ടി എന്നതാണ് പുരുഷ കമ്മീഷന്റെ ടാഗ് ലൈന്‍. രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

രാഹുല്‍ ഈശ്വര്‍ നടി ഹോണി റോസിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് പുരുഷ കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. സാധാരണക്കാരനായ ഒരാള്‍ മാനസികമായി തകര്‍ന്നുപോകും. സപ്പോര്‍ട്ട് ഉണ്ടാകില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Latest