Connect with us

National

ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചു

നാളെ സമാപന സമ്മേളനവും റാലിയും നടക്കും

Published

|

Last Updated

മുംബൈ | ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചു. 63 ദിവസം നീണ്ടു നിന്ന യാത്ര അംബേദ്കര്‍ സമൃതി മണ്ഡപമായ ചൈത്യ ഭൂമിയിലാണ് അവസാനിച്ചത്. സമാപന സമ്മേളനം നാളെ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടക്കും.

ജനുവരി 14 ന് മണിപ്പൂരില്‍ നിന്ന് ആരംഭിച്ച ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലൂടെ ആയിരത്തിയറന്നൂറിലേറെ കിലോമീറ്റര്‍ പിന്നിട്ടാണ് ശനിയാഴ്ച മുംബൈയിലെത്തിയത്. ഞായറാഴ്ച നടക്കുന്ന റാലി ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടനമായി മാറും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു.