Connect with us

Attack against Rahuls Office

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: നിര്‍ദേശമോ അനുവാദമോ ഇല്ലാതെയെന്ന് വി പി സാനു

സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്.

Published

|

Last Updated

തിരുവനന്തപുരം | കൃത്യമായ നിര്‍ദേശമോ മേൽകമ്മിറ്റികളുടെ അനുവാദമോ ഇല്ലാതെയാണ് വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെന്ന് ദേശീയ അധ്യക്ഷൻ വി പി സാനു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇന്നലെ ഉണ്ടായത്. അതില്‍ കൃത്യമായ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ പേരില്‍ എം പി ഓഫീസില്‍ നടന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എസ്എഫ്‌ഐ പ്രതികരണം നടത്തുകയും ഏറ്റെടുക്കുകയും ചെയ്യും. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം ഒരു സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയെന്ന നിലയില്‍ എസ്എഫ്‌ഐ ഏറ്റെടുക്കും. എന്നാല്‍ ഒരു എം പിയുടെ ഓഫീസിലേക്ക് മാര്‍ച്ച് എന്ന നിലയില്‍ അത് നടത്തുന്നതിനോട് യോജിപ്പില്ലെന്നും സാനു പറഞ്ഞു.

Latest