Connect with us

National

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് എ കെ ജി ഭവനിലേക്ക് മാര്‍ച്ച് നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി |  രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധം ശ്ക്തമാകുന്നു. ഡല്‍ഹി എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.അത സമയം യു ഡി എഫ് ജില്ലയില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വൈകീട്ട് പൊതുസമ്മേളനവും പ്രതിഷേധ റാലിയും നടക്കും. മൂന്ന് ദിവസത്തെ സന്ദര്‍ശ രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് സന്ദര്‍ശിച്ചു.

ഓഫീസ് ആക്രമണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്തത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്നും അദ്ദേഹം പറഞ്ഞു

Latest