Connect with us

Kerala

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം അഴിമതിക്കെതിരെയുള്ള വിമര്‍ശം: എം സ്വരാജ്

വിയോജിപ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലങ്ങു വീഴുമ്പോള്‍ കേള്‍ക്കുന്നത് ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്.

Published

|

Last Updated

കൊച്ചി | രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ രാഹുലിനെ പിന്തുണച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമര്‍ശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്ന് പകലു പോലെ വ്യക്തമാണെന്നും സ്വരാജ് ഫേസ് ബുക്കില്‍ കുറിച്ചു.

വിയോജിപ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലങ്ങു വീഴുമ്പോള്‍ കേള്‍ക്കുന്നത് ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്. കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്.

രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്നും സ്വരാജ് പറഞ്ഞു.

 

Latest