Connect with us

National

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ ഹിന്ദുമതത്തിന് എതിരായി ഒന്നുമില്ല; തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം: ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ

ഹിന്ദുമതം അക്രമത്തെ നിരാകരിക്കുന്നതാണ് എന്നാണ് രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നതെന്നും ശങ്കരാചാര്യര്‍

Published

|

Last Updated

ന്യൂഡല്‍ഹി  | കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന് പിന്തുണയുമായി ജ്യോതിര്‍ മഠം ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ ഹിന്ദുമതത്തിന് എതിരായി ഒന്നുമില്ലെന്നും പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകവും അധാര്‍മികവുമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവന്‍ ഹിന്ദു സമൂഹത്തെയും അക്രമകാരികളായി ചിത്രീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. എന്നാല്‍, പ്രസംഗം താന്‍ സശ്രദ്ധം പൂര്‍ണമായി ശ്രദ്ധിച്ചു. ഹിന്ദുമതം അക്രമത്തെ നിരാകരിക്കുന്നതാണ് എന്നാണ് രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നതെന്നും ശങ്കരാചാര്യര്‍ വിശദീകരിച്ചു.സാമൂഹിക മാധ്യമങ്ങളില്‍ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നത് അധാര്‍മികമാണ്. ഇതിനെതിരെ നടപടി വേണം. വസ്തുതകളെ വളച്ചൊടിക്കുന്നവര്‍ക്ക് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയില്ലെന്നും ശങ്കരാചാര്യര്‍ പറഞ്ഞു

 

Latest