Connect with us

RAHULGANDHI

രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലേക്ക്

രാഹുലിന് പുറമെ പാര്‍ട്ടിയുടെ നിരവധി കേന്ദ്ര നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും.

Published

|

Last Updated

ബെംഗളൂരു| മാനനഷ്ടക്കേസിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആദ്യ പൊതുറാലി കോലാറില്‍ തന്നെ. ഏപ്രില്‍ 5ന് നടക്കുന്ന പൊതുറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും.

2019-ല്‍ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നല്‍കിയ ഹരജിയാണ് ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാന്‍ സൂറത്ത് കോടതി വിധിച്ചത്. ഈ സാഹചര്യത്തിലാണ് കര്‍ണാടക കോണ്‍ഗ്രസ് കോലാറില്‍ തന്നെ രാഹുലിനെ പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

കോലാറിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ഈ കള്ളന്മാരുടെയെല്ലാം പേരുകളില്‍ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി..” എന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞത്. മോദിയെന്ന പേരിനെ രാഹുല്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുന്‍ മന്ത്രിയും എം.എല്‍.എയുമായ പൂര്‍ണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു.

രാഹുലിന് പുറമെ പാര്‍ട്ടിയുടെ നിരവധി കേന്ദ്ര നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും.

Latest