Connect with us

Kerala

ദുരന്തഭൂമിയില്‍ രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും; ദുരിതബാധിതരെ സന്ദര്‍ശിക്കും

ഇന്നലെ ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു.മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് രാഹുലും പ്രിയങ്കയും സന്ദര്‍ശനം ഇന്നത്തേക്ക് മാറ്റിയത്.

Published

|

Last Updated

കല്‍പറ്റ | വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമുഖത്ത് ലോക്സഭ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എത്തി.ചൂരല്‍ മലയിലാണ് രാഹുലും പ്രിയങ്കയും ആദ്യം സന്ദര്‍ശനം നടത്തിയത്. ഇരുവര്‍ക്കുമൊപ്പം കെ സി വേണുഗോപാലും വി ഡി സതീശനും ഉണ്ടായിരുന്നു.ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കും.

ഇന്നലെ ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു.മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് രാഹുലും പ്രിയങ്കയും സന്ദര്‍ശനം ഇന്നത്തേക്ക് മാറ്റിയത്.

മുണ്ടക്കെ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണം 280 പിന്നിട്ടു. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ പതറാതെ മുന്നില്‍നിന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുകയാണ് സൈന്യവും നാട്ടുകാരും മറ്റ് രക്ഷാപ്രവര്‍ത്തകരും.

Latest