National
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ സംഭാൽ സന്ദർശിക്കും
അഞ്ച് പാർട്ടി എംപിമാരും രാഹുലിനെ അനുഗമിക്കും.
ലക്നോ | ഷാഹി ജുമാ മസ്ജിദ് സർവേക്കിടെ സംഘർഷമുണ്ടായ ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നാളെ സന്ദർശനം നടത്തും. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ അഞ്ച് പാർട്ടി എംപിമാരും രാഹുലിനെ അനുഗമിക്കും.
1526 ൽ മുഗൾ ചക്രവര്ത്തി ബാബർ ഒരു ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന ഹിന്ദു വിഭാഗത്തിന്റെ അവകാശവാദം കണക്കിലെടുത്ത് നവംബർ 19 ന് സംഭലിലെ സിവിൽ ജഡ്ജിയാണ് ഷാഹി ജുമാമസ്ജിദിൽ സർവേ നടത്താൻ ഉത്തരവിട്ടത്. ഇതിനായി അഭിഭാഷക കമ്മീഷനെയും കോടതി ചുമലപ്പെടുത്തി.
നവംബര് 24 ന് അഭിഭാഷക കമ്മീഷൻ പ്രദേശത്ത് സർവേ നടത്താൻ എത്തിയപ്പോളാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ പോലീസ് വെടിവെപ്പിനിടെ നാല് പേര് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----