Connect with us

Kerala

വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധിയെത്തി; എടവണ്ണയിൽ വൻ വരവേൽപ്പ്

എടവണ്ണയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ രാഹുല്‍ കല്പറ്റയില്‍ എത്തിച്ചേരും.

Published

|

Last Updated

മലപ്പുറം | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിനു പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാന്‍ രാഹുല്‍ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. മണ്ഡലത്തില്‍ ഉള്‍പ്പട്ട മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്.

വലിയ ജനാവലിയുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയില്‍ തുറന്ന ജീപ്പില്‍ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി വേദിയിലേക്കെത്തിയത്.
എടവണ്ണയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ രാഹുല്‍ കല്പറ്റയില്‍ എത്തിച്ചേരും. കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിച്ച രാഹുല്‍ പിന്നീട് ഉത്തര്‍പ്രദേശില റായ്ബറേലിയിലും മത്സരിച്ചിരുന്നു. ഇരു മണ്ഡലത്തില്‍ നിന്നും മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ത്തന്നെ എംപിയായി തുടരുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. റായ്ബറേലിയില്‍ രാഹുല്‍ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എഐസിസിയുടെയും താല്‍പര്യം.
വയനാടാകും ഉപേക്ഷിക്കുക എന്നാണ് സൂചന. ഇക്കാര്യം ഇന്ന് രാഹുല്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

കല്‍പറ്റയില്‍ നടക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

Latest