Connect with us

Kerala

സുപ്രീം കോടതി വിധിയിലൂടെ രാഹുല്‍ ഗാന്ധി അജയ്യനായി തിരികെ വന്നു: എ കെ ആന്റണി

രാജ്യത്ത് മതേതരത്വം ജനാധിപത്യവും  പുനസ്ഥാപിക്കാനാവുമെന്ന   പ്രത്യാശ വിധിയിലൂടെ ഉണ്ടായിരിക്കുകയാണെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി  | നിസാരമായ ഒരു  പ്രശ്‌നത്തിന്റെ  പേരില്‍ പരമാവധി ശിക്ഷ വിധിച്ച് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധി സുപ്രീം കോടതി വിധിയിലൂടെ അജയ്യനായി തിരികെ വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.

രാഹുലിനെ ഇനി തോല്‍പ്പിക്കാന്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനും ആവില്ല. രാഹുല്‍ കാണിച്ച നിര്‍ഭയത്വം ഇന്ത്യവന്‍ ജനതക്ക് മുന്നില്‍ അദ്ദേഹത്തിന്  വീരപരിവേഷം നല്‍കി. ജനാധിപത്യമതേതര വാദികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് വിധി. രാജ്യത്ത് മതേതരത്വം ജനാധിപത്യവും  പുനസ്ഥാപിക്കാനാവുമെന്ന   പ്രത്യാശ വിധിയിലൂടെ ഉണ്ടായിരിക്കുകയാണെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു

---- facebook comment plugin here -----

Latest