Kerala
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ജയിലിലാണ്. എന്നാല്‍ എന്ത് കൊണ്ടാണ് പിണറായി വിജയന്റെ കാര്യത്തില്‍ ഇത് സംഭവിക്കാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു
കണ്ണൂര്‍ | മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഞാന്‍ 24 മണിക്കൂറും ബിജെപിയെ അക്രമിക്കുമ്പോള്‍ എന്തിനാണ് കേരള മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ജയിലിലാണ്. എന്നാല്‍ എന്ത് കൊണ്ടാണ് പിണറായി വിജയന്റെ കാര്യത്തില്‍ ഇത് സംഭവിക്കാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
ആരെങ്കിലും ബിജെപിയെ ആക്രമിച്ചാല്‍ ബിജെപി 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല. ബിജെപി പുറകെ വരണമെങ്കില്‍ വിമര്‍ശനങ്ങള്‍ സത്യസന്ധമായിരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കണ്ണൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.
അദാനിക്കെതിരെ സംസാരിച്ചതിന് പിന്നാലെയാണ് തന്നെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്.
ഇഡി ചോദ്യം ചെയ്തു. ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കി. ഭരണഘടനയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടി വരുന്ന രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.