Connect with us

National

മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

രാഹുല്‍ ഗാന്ധി കോടതിയില്‍ നിന്ന് മടങ്ങി.

Published

|

Last Updated

ലക്‌നോ| അമിത് ഷാക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ചു. ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 2018 ല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ബി ജെ പി നേതാവ് വിജയ് മിശ്ര നല്‍കിയ മാനനഷ്ടകേസിലാണ് കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം നല്‍കിയത്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഉത്തര്‍പ്രദേശിലാണ്. ഇന്ന് ഉച്ചക്ക് 2 ന് യാത്ര അമേത്തിയിലെ ഫുര്‍സത്ത്ഗഞ്ചില്‍ നിന്ന് പുനരാരംഭിക്കും. രാഹുല്‍ ഗാന്ധി കോടതിയില്‍ വരുന്നതിനാല്‍ കോടതി പരിസരത്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി.

 

 

 

Latest